
തുറവൂർ: വി.സി.കെ (വിടുതലൈ ചിരുത്തൈകൾ കക്ഷി ) ജില്ലാ കമ്മിറ്റി കുത്തിയതോട്ടിൽ സംഘടിപ്പിച്ച നവോത്ഥാന സന്ധ്യ കേരള ഘടകം കോ–ഓർഡിനേറ്റർ ഇളം ചെഗുവരെ ഉദ്ഘാടനം ചെയ്തു.പ്രശാന്ത് പത്തിയൂർ അദ്ധ്യക്ഷത വഹിച്ചു.മുത്തങ്ങ സമരനായകൻ എം.ഗീതാനന്ദൻ മുഖ്യപ്രഭാഷണവും,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അസീസ് പായിക്കാട്,മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ഫസലുദ്ദീൻ,ഷാനി എം.ചന്ദ്രൻ,ഷാജി ആലയത്തിൽ,ബാലൻ അരൂർ, ആർ.ബി.രജീഷ്,വി.കെ.രജീവൻ,വി.കെ.സജീവൻ,സി.ബി .പ്രസാദ് എന്നിവർ സംസാരിച്ചു.കെ.ടി.സുരേന്ദ്രൻ സ്വാഗതവും എം. ഉദയകുമാർ നന്ദിയും പറഞ്ഞു.കലാ കായിക മേഖലകളിൽ മികവ് തെളിച്ചവരെയോഗത്തിൽ അനുമോദിച്ചു.