
അമ്പലപ്പുഴ:കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ ക്രൂരമർദ്ദനത്തിന് ഇരയാക്കിയ പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷന് മുൻപിൽ പൊലീസ് സ്റ്റേഷൻ മാർച്ചും യോഗവും നടത്തി. കെ.പി.സിസി ജനറൽ സെക്രട്ടറി എം. ജെ. ജോബ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ടി.എ. ഹാമിദ് അദ്ധ്യക്ഷത വഹിച്ചു. ഡി. സി .സി ജനറൽ സെക്രട്ടറിമാരായ എസ്. സുബാഹു, പി .സാബു, യു. ഡി .എഫ് കൺവീനർ അഡ്വ. ആർ.സനൽകുമാർ ,എം. എച്ച്. വിജയൻ, സി .പ്രദീപ്, എ. ആർ. കണ്ണൻ,ആർ .ശ്രീകുമാർ, കരുമാടി മുരളി, വി. ദിൽജിത്, എം .ബൈജു, പി .കെ. മോഹനൻ, സീനോ വിജയരാജ്, സി. ശശികുമാർ, എം. ടി. മധു, സജി മാത്തേരി,രാജേശ്വരി കൃഷ്ണൻ, പി. ഉദയമണി,പുന്നശ്ശേരി മുരളി, ജി. സുഭാഷ്, അമ്മിണി വിജയൻ, പ്രസന്ന കുഞ്ഞുമോൻ, സുമേഷ് രാജൻ, ജെ. കുഞ്ഞുമോൻ,ബേബി കൊട്ടാരവളവ്, എസ്. മഹാദേവൻ, പി .കെ. കൃഷ്കുമാർ, തൈച്ചറ സോമൻ, ഗിരീഷ് വിശ്വംബരൻ, കെ. ദാസപ്പൻ, നിതിൻ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.