photo

ചാരുംമൂട്: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ചാരുംമൂട് മേഖലയിലെ വിവിധ മണ്ഡലങ്ങളിൽ പതാക ദിനം ആചരിച്ചു. ബാലഗോകുലം നൂറനാട് മണ്ഡലം എരുമക്കുഴി ശ്രീകൃഷ്ണ ജയന്തി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലമേൽ എരുമക്കുഴി, മാമ്മൂട്, വാക്കയിൽ എന്നീ സ്ഥലങ്ങളിൽ പതാക ഉയർത്തി. ആശാൻ കലുങ്ക് ജങ്ഷനിൽ നടന്ന ചടങ്ങിൽ മനോജ് കുഴിയത്ത് പതാക ഉയർത്തി. ആഘോഷ കമ്മിറ്റി അംഗങ്ങളായ ജയൻ.വി.നായർ, വിജയൻ പിള്ള, അജയൻ സി.എസ് എന്നിവർ നേതൃത്വം നൽകി.