ആലപ്പുഴ: കേരള സർവകലാശാലയിലെ ചോദ്യപേപ്പർ ചോർന്നതിനെതിരെ 2019ൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ കളർകോട് പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ഇൻഫർമേഷൻ സെന്ററിലെ കമ്പ്യൂട്ടറും മറ്റ് ഉപകാരങ്ങൾക്കും കേട് സംഭവിച്ചുവെന്ന് ആരോപിച്ച്, ആലപ്പുഴ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എല്ലാ പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു. അക്കാലത്തെ കെ.എസ്.യു ജില്ലാ ഭാരവാഹികളായിരുന്ന നിലവിലെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിമാരായ സരുൺ റോയ്, വിശാഖ് പത്തിയൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ അനന്ത നാരായണൻ മുൻ കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ നിധിൻ.എ.പുതിയിടം, നിയോജകമണ്ഡലം പ്രസിഡന്റ്‌ ഷാഹുൽ പുതിയപറമ്പിൽ, കെ.എസ്. യു സംസ്ഥാന സെക്രട്ടറി അൻസിൽ ജലീൽ , നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ എസ്.ഷഫീഖ് എന്നിവരെയാണ് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് ഒന്ന് ഷഹന ബീഗം വിട്ടയച്ചത്. പ്രതികൾക്കായി അഭിഭാഷകരായ സമീർ പുന്നക്കൽ, ശ്രീജേഷ് ബോൻസലെ, അമ്മു സത്യൻ എന്നിവർ ഹാജരായി.