p

കായംകുളം: ഡി.വൈ.എഫ്.ഐ പ്രവർത്തകരെ സർക്കാർ പൊലീസിൽ തിരികി കയറ്റിയതാണ് പൊലീസ് സേന ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.എ.ത്രിവിക്രമൻതമ്പി പറഞ്ഞു.

സുജിത്തിന് നീതി ലഭ്യമാക്കൂ പൊലീസിലെ ക്രിമിനലുകളെ ജയിലിൽ അടയ്ക്കൂ എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് പത്തിയൂർ,ചിങ്ങോലി,ചേപ്പാട് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തുകയായിരുന്നു അദ്ദേഹം.ഡി.സി.സി സെകിട്ടറി അഡ്വ.ബി.ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു.മുഞ്ഞിനാട്ട് രാമചന്ദ്രൻ,ശ്രീജിത്ത് പത്തിയൂർ എന്നിവർ സംസാരിച്ചു.