ggg

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ 290-ാം നമ്പർ ഏവൂർ തെക്ക് ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടന്നു. അനുമോദന സമ്മേളനം യൂണിയൻ സെക്രട്ടറി എൻ. അശോകൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പ്രശാന്തൻ അദ്ധ്യക്ഷനായി. ശാഖാ കുടുംബങ്ങളിൽ നിന്ന് എം.ബി.ബി.എസിന് ഉന്നത വിജയം കൈവരിച്ച സിന്ദൂരി, എം.ടെക് ന് ഉന്നത വിജയം കൈവരിച്ച ശിൽപ്പ, യു.ജി.സി-നെറ്റിന് ഉന്നത വിജയം കൈവരിച്ച വിഷ്ണുഷാജി, ബി.എഡിന് ഉന്നത വിജയം കൈവരിച്ച പാർവ്വതി പ്രകാശ്, അപർണ്ണ, പ്രവീൻ, എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് വാങ്ങിയ മഹാലക്ഷ്മി എന്നിവരെ ആദരിച്ചു. യൂണിയൻ കമ്മിറ്റി അംഗം ജയപ്രകാശ് ശാഖ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബാബു, പ്രസാദ്, കിരൺ, ചന്ദ്രിക, സുനിൽ, സന്തോഷ്, രാജേഷ് പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ അരുൺ, രാജി പ്രകാശ്, പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി അജിതഹരി സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് സി.കെ.രവി നന്ദിയും പറഞ്ഞു.