cxzvxcv

മുഹമ്മ: തൃശ്ശൂർ ചൊവ്വന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വച്ച് ഭീകരമായി മർദ്ദിച്ച പൊലീസുകാരെ സർവ്വീസിൽ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ടു കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ജനസദസും സംഘടിപ്പിച്ചു. മണ്ണഞ്ചേരി മണ്ഡലം പ്രസിഡന്റ് ബി. അൻസൽ അദ്ധ്യക്ഷതവഹിച്ചു. എം. എസ്.ചന്ദ്രബോസ്,കെ.വി.മേഘനാദൻ,പി.തമ്പി, ജി.ചന്ദ്രബാബു,എം.പി.ജോയ് പി.ജെ.വിൽസൺ എന്നിവർ സംസാരിച്ചു. സി.എ.കാസിം കെ.എച്ച്.മജീദ്, അനിൽകുമാർ ചിറ്റേഴം, സിനിമോൾ സുരേഷ്, കെ. കെ.വിദ്യാധരൻ, അശോകൻ കാളശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.