ഹരിപ്പാട്: ഹരിപ്പാട് നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സപ്താഹയജ്ഞവും അഷ്ടമി രോഹിണി മഹോത്സവും 11 മുതൽ 18 വരെ നടക്കും.ഇന്ന് രാവിലെ 5 ന് ഗണപതി ഹോമം 6 ന് ഭദ്രദീപ പ്രോജ്വലനം മേൽശാന്തി ശിവകുമാർ നിർവ്വഹിക്കും. 6.30ന് അഖണ്ഡനാമജപം ആരംഭിച്ച് വൈകിട്ട് 6.30ന് ദീപാരാധനയോട് അവസാനിക്കും. നാളെ 6.30ന് ' തന്ത്രി കിഴക്കേ പുല്ലാ വഴി കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി ഭദ്രദീപപ്രതിഷ്ഠ നടത്തും. എല്ലാ ദിവസവും 5 ന് ഗണിപതിഹോമം, 5.30ന് ഹരിനാമകീർത്തനം, 11.30 ന് ആചാര്യ പ്രഭാഷണം, 1 ന് അന്നദാനം , പ്രഭാഷണം, ഭജന മംഗളാരതി എന്നിവ നടക്കും. 14 ന് അഷ്ടമിരോഹിണി മഹോത്സവം. 11.15ന് അഷ്ടാഭിഷേകം, 12 ന് ഉണ്ണിയൂട്ട്, 5.30ന് ചെണ്ടമേളം, 6 ന് ശോഭ യാത്ര, ഉറിയടി , 7ന് പ്രഭാഷണം, ഭജന, 9 ന് മംഗളാരതി. 9.30 ന് വയലിൻ ഫ്യൂഷൻ, 12 ന് ശ്രീകൃഷണ അവതാര പൂജ. 16 ന് 9.30 ന് രുക്മിണി സ്വയംവര ഘോഷയാത്ര, 18ന് വൈകിട്ട് 3.30 ന് അവഭൃഥ സനാന ഘോഷയാത്ര, തുടർന്ന് യജ്ഞ സമർപ്പണം, ദീപ സമർപ്പണം, ആചാര്യ ദക്ഷിണ.