
കുട്ടനാട്: ചൊവന്നൂുർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മർദ്ദിച്ച പൊലീസുകാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കുട്ടനാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
കൈനടി സ്റ്റേഷനിലെ സദസ് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.പി.ജെ.മാത്യുവും രാമങ്കരി സ്റ്റേഷനിലേത് കെ.പി.സി സി സെക്രട്ടറി കറ്റാനം ഷാജിയും നെടുമുടി സ്റ്റേഷനിലേക്ക് ഡി.സി. സി വൈസ് പ്രസിഡന്റ് ടിജിൻ ജോസഫും പുളിങ്കുന്നിലേത് ഡി.സി സി വൈസ് പ്രസിഡന്റ് സജി ജോസഫും ഉദ്ഘാടനം ചെയ്തു.നീലംമ്പേരൂർ മണ്ഡലം പ്രസിഡന്റ് എം.വിശ്വനാഥപിള്ള,കുട്ടനാട് നോർത്ത് ബ്ലോക്ക് പ്രസിഡന്റ് സി.വി രാജീവ്,കുട്ടനാട് സൗത്ത് ബ്ലോക്ക് പ്രസിഡന്റ് ജോർജ് മാത്യു , മങ്കൊമ്പ് മണ്ഡലം പ്രസിഡന്റ് മനോജ് , ചമ്പക്കുളം മണ്ഡലം പ്രസിഡന്റ് സൈറിഷ് ജോർജ് എന്നിവർ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് ചേക്കോടൻ, പ്രമോദ് ചന്ദ്രൻ, കെ ഗോപകുമാർ, എം ബി ഉണ്ണികൃഷ്ണൻ, പി.ടി. സ്ക്റിയ തുടങ്ങിയ സംസാരിച്ചു.