ആലപ്പുഴ: ടി.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും മുൻ എം.എൽ.എ എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.ഡബ്ല്യു.യു ജില്ലാ പ്രസിഡന്റ് എസ്.തുഷാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ.എസ്.ടി.ഡബ്ല്യു.യു സംസ്ഥാന സെക്രട്ടറി എം.വി.ലാൽ മുഖ്യപ്രഭാഷണവും ജില്ലാ സെക്രട്ടറി എ.അസ്സിം സ്വാഗതം പറഞ്ഞു.