
ആലപ്പുഴ: അംഗീകാരമില്ലാതെ ആലപ്പുഴ ബീച്ചിൽ നടക്കുന്ന കർണിവല്ലിന്റെ മറവിൽ ലക്ഷങ്ങളുടെ നികുതിവെട്ടിപ്പിന് ഒത്താശ ചെയ്യുന്ന ആലപ്പുഴ നഗരസഭ കൊള്ളക്കാരുടെ താവളമായി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ.പി.കെ.ബിനോയ് പറഞ്ഞു. സ്വജനപക്ഷപാതവും പിൻവാതിൽ നിയമനവും അഴിമതിയും മുഖമുദ്രയാക്കിയ ഇടതുപക്ഷ സർക്കാരിന്റെ അതേപാത തന്നെയാണ് ആലപ്പുഴ നഗരസഭയും പിന്തുടർന്നു പോകുന്നതെന്നും ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റി ആലപ്പുഴ നഗരസഭ കവാടത്തിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ സെക്രട്ടറി സജി.പി.ദാസ് അദ്ധ്യക്ഷനായ ധർണ്ണയിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ അരുൺ അനിരുദ്ധൻ, വിമൽ രവീന്ദ്രൻ , വാർഡ് കൗൺസിലർ മനു ഉപേന്ദ്രൻ, ഡി.ജി.സാരഥി എന്നിവർ സംസാരിച്ചു. ബി.ജെ.പി നേതാക്കളായ ബിന്ദു വിനയകുമാർ, ഗീതാ രാംദാസ് , രജിത്ത് രമേശൻ, ഷിജേഷ് ജോസഫ്, കണ്ണൻ ഹരിദാസ്, അശ്വതി അറുമുഖം, പ്രസാദ് തകഴി, ലെജുമോൻ, ആശ മുകേഷ്, വിനോദ് കണ്ണാട്ട് എന്നിവർ പ്രതിഷേധ ധർണ്ണയ്ക്ക് നേതൃത്വം നൽകി.