മാവേലിക്കര: ഗുരു ധർമ്മാനന്ദ സ്വാമിയുടെ വാത്സല്യ ശിഷ്യനും പിൻഗാമിയുമായ ചെട്ടികുളങ്ങര സേവാശ്രമാചാര്യൻ ഗുരു ജ്ഞാനാനന്ദ സ്വാമിയുടെ 86ാമത് ഭരണി തിരുന്നാൾ ആനന്ദോത്സവം നാളെ ചെട്ടികുളങ്ങര ശ്രീനാരായണ ഗുരുകുലത്തിൽ നടക്കും. രാവിലെ 7ന് ഗുരുവന്ദനം, ഹവനം, കൊടിയേറ്റ്, ഗുരുപൂജ, പ്രാർത്ഥനാ യജ്ഞം, 10.30ന് പൊതുസമ്മേളനം, 1.30ന് സ്നേഹസദ്യ എന്നിവ നടക്കും.

പൊതുസമ്മേളനം ആചാര്യ സുചിരാമയീ ദേവി ഉദ്ഘാടനം ചെയ്യും. സേവാസമിതി പ്രസിഡന്റ് സ്വാമി പ്രണവാനന്ദ അദ്ധ്യക്ഷനാകും. ഗ്രന്ഥകാരനും ഹംസധ്വനി ഉപദേശകസമിതി അംഗവുമായ സുദർശനൻ കെ.പിള്ള മുഖ്യപ്രഭാഷണം നടത്തും.
ഹംസധ്വനി ഉപദേശകസമിതി അംഗം എസ്.സുവർണ്ണകുമാർ ജയന്തിപ്രബോധനം നടത്തും. ചെട്ടികുളങ്ങര ഹൈസ്‌കൂൾ പ്രഥമാദ്ധ്യാപിക ബിന്ദു.ആർ ജയന്തിസന്ദേശം നൽകും. തുടർന്ന് സേവാസമിതിയുടെ ഉപഹാരസമർപ്പണവും മംഗളാർപ്പണവും നടക്കും. ഗുരു ജ്ഞാനാനന്ദൻ സ്വാമി ഗുരുമൊഴി നൽകും. ചടങ്ങിൽ സേവാസമിതി ജനറൽ സെക്രട്ടറി എൻ.ശശീന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് പ്രദീപ്‌കുമാർ.ആർ നന്ദിയും പറയും.