മാവേലിക്കരഛ ഗ്രേറ്റർ ലയൺസ് ക്ലബ്ബിൻ്റെ ഓണാഘോഷവും ലയൺസ് സോൺ കോൺഫറൻസും സോൺ ചെയർമാൻ ബെന്നി.കെ.ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജെ.ഗോപകുമാർ അദ്ധ്യക്ഷനായി. എം.ആർ.സ്മാരക സമിതി സെക്രട്ടറി പ്രൊഫ.വി.ഐ.ജോൺസൺ ഓണസന്ദേശം നൽകി. തുടർന്ന് ചികിത്സ ധനസഹായ വിതരണം നടന്നു. അഡ്വ.എൻ.നാഗേന്ദ്രമണി, സണ്ണി പുഞ്ചമണ്ണിൽ, ടി.എസ്.ഗോപാലകൃഷ്ണൻ നായർ, ടെഡി സഖറിയ, ശാന്തി മണി, എസ്.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.