
ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 617 -ാം നമ്പർ കാട്ടൂർ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ചതയദിനാഘോഷ യാത്ര യോഗം ഡയറക്ടർ ബോർഡ് അംഗം പി.വി സാനു ഫ്ലാഗ് ഒഫ് ചെയ്തു. ശാഖാ പ്രസിഡന്റ് പി.ആർ.പ്രദീപ്, ജനറൽ കൺ വീനർ സി.പി ചിദംബരൻ, ആഘോഷകമ്മിറ്റി ചെയർമാൻ ഉമേഷ് സേനനി, അശോകൻ, ഗിരിപ്രദീപ്, കെ.സി.സുധർമ്മ, സുധർമ്മ രമണൻ തുടങ്ങിയവർ നേതൃത്വം നൽകി.