കായംകുളം : സംസ്ഥാന സർക്കാർ സഹകരണ ജീവനക്കാർക്ക് അനുവദിച്ച ഒരു ഗഡു ക്ഷാമബത്ത അവർക്ക് ലഭിക്കാത്ത വിധം സഹകരണ രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു സംസ്ഥാനവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ആമ്പക്കാട്ട് സുരേഷ്,വർക്കിംഗ് പ്രസിഡന്റ് എസ്.ആർ ഹാരിസ് എന്നിവർ പറഞ്ഞു. സഹകരണ മേഖല പ്രതിസന്ധിയിലാകുമ്പോഴൊക്കെ ആത്മാർത്ഥമായി പ്രവർത്തിച്ച് സംഘം ലാഭത്തിലാക്കുമ്പോൾ അനാവശ്യമായ കരുതലുകൾ വയ്ക്കേണ്ടി വരുന്നത് കൊണ്ടാണ് മിക്ക സംഘങ്ങളും നഷ്ടത്തിലാകുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.