
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളന നഗറിൽ അച്ചടക്കവും ചിട്ടയും ഉറപ്പാക്കാനുള്ള റെഡ് വോളന്റിയർമാർക്കിടയിലെ വ്യത്യസ്ത മുഖമായി അമ്മയും മകളും. സി.പി.ഐ ഓച്ചിറ മണ്ഡലം കമ്മിറ്റിയംഗം ശ്രീദേവി മേനോനും (44) മകൾ എസ്.ശ്രീക്കുട്ടിയുമാണ് (24) സമ്മേളന നഗറിലെ ചിട്ടവട്ടങ്ങൾ കുടുംബ കാര്യങ്ങൾ നോക്കുന്ന അതേ ഉത്തരവാദിത്തത്തോടെ നിർവഹിക്കുന്നത്. അഞ്ചാംക്ലാസ് മുതൽ ജനസേവാദളിൽ വോളന്റിയറായി പോകുന്ന ശ്രീക്കുട്ടി നിലവിൽ ഓച്ചിറ മേഖല വനിത ക്യാപ്ടനാണ്. ജനപ്രതിനിധിയായിരിക്കേയാണ് ഒമ്പത് വർഷം മുമ്പ് കരുനാഗപ്പള്ളി വരവിള പ്ലാവോലിൽ ശ്രീദേവി മേനോൻ വോളന്റിയറായത്. മുൻ മേഖല വനിതാ ക്യാപ്ടനാണ്. ഗ്രാമപഞ്ചായത്തംഗവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. ഇളയ മകൾ ഡിഗ്രി വിദ്യാർത്ഥി മാളവികയും ഇന്ന് അമ്മയ്ക്കും ചേച്ചിക്കും ഒപ്പം വോളന്റിയർ പരേഡിന്റെ ഭാഗമാകാനെത്തും.