
അമ്പലപ്പുഴ: പിതാവിന്റെ ഓർമ്മ ദിനത്തിൽ പുന്നപ്ര ശാന്തിഭവനിൽ അന്നദാനം നടത്തി. തോട്ടുവാത്തല കണ്ണാട്ടുപറമ്പ് നതീഷ് കുമാറും കുടുംബവുമാണ് പിതാവ് നാരായണൻകുട്ടിയുടെ ചരമവാർഷിക ദിനത്തിൽ ശാന്തി ഭവനിലെ അന്തേവാസികൾക്ക് അന്നദാനം നടത്തിയത്. ദീപ, രാധിക,നീതു, അദ്വൈക്, സായൂജ്, ഉണ്ണികൃഷ്ണൻ, പ്രസാദ്, സാബു, വിഷ്ണു എന്നിവർ പങ്കെടുത്തു.മാത്യു ആൽബിൻ നന്ദി പറഞ്ഞു.