ചേർത്തല:എസ്.എൽ.പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിലെ ഹിന്ദി വിദ്യാലയത്തിലെ ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ യു.പി, ഹൈസ്
കൂൾ വിദ്യാർത്ഥികൾക്കായി 19ന് രാവിലെ 9.30 ന് ഹിന്ദി ഭാഷയിൽ കവിതാലാപനം,പ്രസംഗം എന്നീ വിഭാഗങ്ങളിൽ മത്സരം (പരമാവധി സമയം 5 മിനിറ്റ്) നടക്കും.മത്സരങ്ങളിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ പ്രഥമദ്ധ്യാപകന്റെ സാക്ഷ്യപത്രം സഹിതം 17ന് വൈകിട്ട് 5 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.വിദ്യാർത്ഥിയുടെ പേര്,ക്ലാസ്,സ്‌കൂൾ എന്നിവ രേഖപ്പെടുത്തേണ്ടതാണ്.നേരിട്ടോ തപാൽ മുഖാന്തിരമോ ഇമെയിൽ വഴിയോ രജിസ്റ്റർ ചെയ്യാവുന്നാതാണ്. അയയ്‌ക്കേണ്ടവിലാസം - ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം, എസ്.എൽ.പുരം. പി.ഒ, ആലപ്പുഴ, പിൻ - 688523 ഈമെയിൽ - gandhikendram50@gmail.com ഒരു സ്‌കൂളിൽ നിന്ന് യു.പി,ഹൈസ്‌കൂൾ വിഭാഗങ്ങളിൽ നിന്നായി ഓരോ വിദ്യാർത്ഥികളെ വീതം പങ്കെടുപ്പിക്കാം.വിജയികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകും. കൂടുതൽ വിവരങ്ങൾക്ക് : 9497675162, 0478 2865493.