ചേർത്തല: കൃഷി ശാസ്ത്രജ്ഞനും പരിസ്ഥിതി സ്‌നേഹിയുമായിരുന്ന പി.സി. വർഗീസ് അനുസ്മരണവും കാർഷിക സെമിനാറും കർഷക അവാർഡ് വിതരണവും നാളെ നടക്കും. പി.സി.വർഗീസ് ഫൗണ്ടേഷൻ നേതൃത്വത്തിൽ കലവൂർ ലിറ്റിൽഫ്ളവർ നഗറിലാണ് അനുസ്മരണം. കുട്ടികർഷകരിലൂടെ സമൂഹത്തിൽ ഒത്തിരികാര്യങ്ങൾ ചെയ്യാനാകുമെന്ന അദ്ദേഹത്തിന്റെ സന്ദേശമാണ് ഇപ്പോൾ ഫൗണ്ടേഷൻ സ്‌കൂളുകളിലൂടെ നടപ്പാക്കുന്നതെന്ന് ജനറൽ സെക്രട്ടറി രവിപാലത്തുങ്കൽ,ട്രഷറർ സുനിൽവർഗീസ്,കോ–ഓർഡിനേറ്റർ രാജുപള്ളിപ്പറമ്പിൽ,ജോസഫ് മാരാരിക്കുളം,എം.ഇ. ഉത്തമകുറുപ്പ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അനുസ്മരണ സമ്മേളനം ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി. പദ്മകുമാർ ഉദ്ഘാടനം ചെയ്യും.രവിപാലത്തുങ്കൽ അദ്ധ്യക്ഷനാകും. അന്താരാഷ്ട്ര കായൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ അനുസ്മരണ പ്രഭാഷണം നടത്തും.