
അമ്പലപ്പുഴ: ദേശിയപാതയിൽ കച്ചേരി മുക്കിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. റോഡ് നിർമാണത്തിന്റെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച ഭാഗത്താണ് പൈപ്പ് പൊട്ടിയത്. ദിവസങ്ങളായി വെള്ളം റോഡിലേക്ക് ഒഴുകിയെത്തിയിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ദിനം പ്രതി നൂറു കണക്കിനു വാഹനങ്ങൾ പോകുന്ന തിരക്കുള്ള ഭാഗമാണിത്. റോഡിൽ രൂപപ്പെട്ട കുഴികളിലാണ് പൈപ്പ് പൊട്ടിയ വെള്ളം കെട്ടി കിടക്കുന്നത്. ഇരുചക്ര വാഹനങ്ങൾ അടക്കം കുഴിയിൽ തെന്നി മറിയുന്നതും നിത്യ സംഭവമാണ്. ഇതിന് സമീപത്താണ് ഓട്ടോ സ്റ്റാൻഡും പ്രവർത്തിക്കുന്നത്.