ചേർത്തല: ഇടുതു സർക്കാർ തൊഴിലാളിദ്രോഹ നയങ്ങളാണു സ്വീകരിക്കുന്നതെന്നാരോപിച്ച് ബി.എം.എസ് മേഖലാ കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്തുതല പദയാത്രകൾ നടത്തുന്നു. സംസ്ഥാന വ്യാപകമായുള്ള സമരങ്ങളുടെ ഭാഗമാണ് ജാഥകൾ.വിലക്കയറ്റം തടയുക, ക്ഷേമപെൻഷൻ 6000 രൂപയാക്കി ഉയർത്തുക,മണൽ വാരൽ പുനരാരംഭിക്കുക, മിനിമം വേതനം 27,900 ആക്കുക തുടങ്ങിയ 26 ഓളം ആവശ്യങ്ങളുയർത്തിയാണ് സമരം. സംഘപരിവാർ പ്രസ്ഥാനങ്ങളുടെ പിന്തുണയിലാണ് ജാഥകൾ നടത്തുന്നതെന്ന് ബി.എം.എസ് മേഖലാ പ്രസിഡന്റ് ജി. ചന്ദ്രമോഹൻ,സെക്രട്ടറി ബി.സനിൽകുമാർ, വൈസ് പ്രസിഡന്റ് എൻ.വി. കവിരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
17ന് രാവിലെ 10ന് വാരനാട് കവലയിൽ നിന്ന് തണ്ണീർമുക്കം പഞ്ചായത്തു ജാഥയോടെയാണ് തുടക്കം. സംസ്ഥാന സമിതിയംഗം എ.എൻ.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് പുത്തനമ്പലത്ത് സമാപന സമ്മേളനം സി. ഗോപകുമാർ ഉദ്ഘാടനം ചെയ്യും. 24ന് കഞ്ഞിക്കുഴി,മുഹമ്മ പഞ്ചായത്തുകളിലും ഒക്ടോബർ നാലിനു ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക്, 14ന് ചേർത്തല നഗരസഭ എന്നിവിങ്ങളിലും ജാഥകൾ നടത്തും.