ആലപ്പുഴ:മുതിർന്ന കോൺഗ്രസ് നേതാവും യു.ഡി.എഫ് മുൻ കൺവീനറുമായിരുന്ന പി.പി. തങ്കച്ചന്റെ നിര്യാണം വലിയ രാഷ്ട്രീയ നഷ്ടമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അനുശോചിച്ചു. കെ.പി.സി.സി മുൻ പ്രസിഡന്റായും കേരള നിയമസഭാ സ്പീക്കറായും മന്ത്രിയായും പ്രവർത്തിച്ച അദ്ദേഹം പാർട്ടിക്കും സംസ്ഥാനത്തിനും വലിയ സംഭാവനകൾ നൽകിയ നേതാവാണെന്നും അദ്ദേഹം പറഞ്ഞു.