
ചേർത്തല: പി.സി വർഗീസ് ഫൗണ്ടേഷന്റെയും കേരള സാബർമതി സാംസ്‌കാരിക വേദിയും സംയുക്തമായി നടത്തിയ കാർഷിക സെമിനാറും ക്വിസ്,ചിത്ര രചനാ മത്സരങ്ങളുടെയും ഉദ്ഘാടനം ഗാന്ധിയൻ പ്രവർത്തകനായ രവി പാലത്തുങ്കൽ നിർവഹിച്ചു.കലവൂർ ലിറ്റിൽ ഫ്ളവർ നഗറിൽ നടന്ന പരിപാടിക്ക് സാംസ്‌കാരിക വേദി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അദ്ധ്യക്ഷത വഹിച്ചു.സുനിൽ വർഗീസ് കാർഷിക സെമിനാറിൽ ക്ലാസെടുത്തു.രാജു പള്ളിപ്പറമ്പിൽ,എം.ഇ.ഉത്തമക്കുറുപ്പ്, പയസ് നെറ്റൊ തുടങ്ങിയവർ പ്രസംഗിച്ചു.സെമിനാറിനു ശേഷം നടന്ന വിവിധ മത്സരങ്ങളിൽ നൂറോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.പി.സി വർഗീസിന്റെ പതിനാലാം വാർഷിക അനുസ്മരണത്തോട് അനുബന്ധിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചത്.