ആലപ്പുഴ: സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ തടഞ്ഞുനിറുത്തി നഗ്നതാപ്രദർശനം നടത്തി​യ അയൽവാസിക്കെതിരെ മണ്ണഞ്ചേരി പൊലീസ് കേസ് എടുത്തു. കഴിഞ്ഞ ആറിനായി​രുന്നു സംഭവം. രാവിലെ ഏഴുമണിയോടെ വീട്ടിൽ നിന്നിറങ്ങിയ യുവതിയെ പിന്തുടർന്ന് എത്തിയ പ്രതി വളവനാട് വച്ച് സ്കൂട്ടറിന് കുറുകെ ബൈക്ക് വച്ചശേഷം നഗ്നതാപ്രദർശനം നടത്തുകയായി​രുന്നു. കഴിഞ്ഞദിവസമാണ് യുവതിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തത്. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.