ggg

ഹരിപ്പാട്: ധീര ജവാൻ ലാൻസ് നായിക് മുറിയാലിൽ കെ.രാജപ്പന്റെ 60-ാം രക്തസാക്ഷിത്വ ദിനം പതിയാങ്കര ഷാപ്പുമുക്കിലുള്ള അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ വച്ച് സോൾജിയേഴ്സ് ഒഫ് ഈസ്റ്റ് വെനീസും മുറിയാലിൽ കുടുംബാംഗങ്ങളും ചേർന്ന് ആചരിച്ചു. മുറിയാലിൽ പ്രസാദിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് പഞ്ചായത്തംഗം സുധിലാൽ തൃക്കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. ദേശീയ പതാക ഉയർത്തിയതിനുശേഷം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. തൃക്കുന്നപ്പുഴ പ്രസന്നൻ, രാജേന്ദ്രൻ,ജയിൻ കുമാർ, എം കെ രമണൻ, ബിജു മഹാദേവികാട്, ശ്രീലാൽ മഹാദേവികാട് , പ്രദീഷ് മുതുകുളം,മനു മംഗലം , മാഹീൻ പതിയാങ്കര , സിജു തോട്ടപ്പള്ളി എന്നിവർ സംസാരിച്ചു.