ഹരിപ്പാട്: ക്ഷേമ പെൻഷൻ കൈകൂലിയല്ല അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല യാഥാർത്ഥ്യമാണ് എന്നീ മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിൽ ആത്മാഭിമാന സംഗമം സംഘടിപ്പിക്കും. ആലപ്പുഴ ജില്ലയിൽ 150 കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിക്കുമെന്ന് കെ.എസ്.കെ .ടി.യു ജില്ലാ പ്രസിഡന്റ് കെ.രാഘവനും ജില്ലാ സെക്രട്ടറി എം.സത്യപാലനും അറിയിച്ചു. 14 മുതൽ 30 വരെ നടക്കുന്ന പരിപാടിയിൽ നൂറു കണക്കിന് ക്ഷേമ പെൻഷൻ ഗുണഭോക്താക്കളും ലൈഫ് ഗുണഭോക്താക്കളും പങ്കെടുക്കും.