ഹരിപ്പാട്: സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണം ഇന്ന് കാർത്തികപ്പള്ളി ഏരിയയിൽ ആചരിക്കും. മുഴുവൻ ലോക്കൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ വൈകിട്ട് 4 മുതൽ പഠനക്ലാസും 6ന് അനുസ്മരണ പൊതുസമ്മേളനവും നടത്തും. ആറാട്ടുപുഴ തെക്ക് സി.പി.എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ.വിജയകുമാർ, ആറാട്ടുപുഴ വടക്ക് ഏരിയ കമ്മിറ്റിയംഗം ആർ.വിജയകുമാർ, ആറാട്ടുപുഴ കിഴക്ക് ഏരിയ കമ്മിറ്റിയംഗം ജി.ബിജുകുമാർ, കാർത്തികപ്പള്ളിയിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ്, ചിങ്ങോലിയിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം പി.എ.അഖിൽ, മുതുകുളത്ത് സി.പി.എം ഏരിയ കമ്മിറ്റിയംഗം അഡ്വ.ടി.എസ്.താഹ, ചേപ്പാട് പടിഞ്ഞാറ് ജില്ലാ കമ്മിറ്റിയംഗം ടി.കെ.ദേവകുമാർ, ചേപ്പാട് കിഴക്ക് ജില്ലാ സെക്രട്ടറിയേറ്റംഗം ജി.ഹരിശങ്കർ, ഹരിപ്പാട് ടൗൺ സൗത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം.എസ് അരുൺകുമാർ എം.എൽ.എ എന്നിവർ അനുസ്മരണ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.