ചേർത്തല:പൊതുവിദ്യാഭ്യാസ വകുപ്പും ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോള സെന്റ് കൗൺസിലിംഗ് സെല്ലും ചേർന്ന് സംഘടിപ്പിക്കുന്ന മിനി ദിശ കരിയർ എക്സ്‌പോ ചേർത്തല തെക്ക് ഹയർസെക്കൻഡറി സ്‌കൂളിൽ ഒക്ടോബർ 3,4 തീയതികളിൽ നടക്കും. ഇതിന്റെ വിജയത്തിനായി വിളിച്ചു ചേർത്ത സ്വാഗതസംഘം രൂപീകണ യോഗത്തിൽ ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനി മോൾ സാംസൺ അദ്ധ്യക്ഷത വഹിച്ചു.യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു എസ്.പത്മം ഉദ്ഘാടനം ചെയ്തു.ചേർത്തല വിദ്യാഭ്യാസ ജില്ലാ കൺവീനർ ശിഹാബുദ്ദീൻ ആമുഖപ്രഭാഷണം നടത്തി.പി.ടി.എ പ്രസിഡന്റ് എസ്.സിനു,പ്രിൻസിപ്പൽ ജീജാഭായി,പ്രധാന അദ്ധ്യാപിക എസ്.മീര,വിനോദ്,കെ.ഡി.ടോമി,പ്രതാപചന്ദ്രൻ എന്നിവർ സംസാരിച്ചു. രക്ഷാധികാരികളായി കൃഷിവകുപ്പ് മന്ത്രി പി .പ്രസാദ്,കെ.സി.വേണുഗോപാൽ എം.പി, ദെലീമ ജോജോ എം.എൽ.എ എന്നിവർ ഉൾപ്പെടുന്ന 51 അംഗ കമ്മിറ്റി രൂപീകരിച്ചു.
വിദ്യാർത്ഥികൾക്ക് അവരുടെ ഉപരിപഠന മേഖലകളെക്കുറിച്ചും കരിയർ സാദ്ധ്യതകളെക്കുറിച്ചും അവബോധം നൽകുകയാണ് വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന കരിയർ എക്സ്‌പോയുടെ ലക്ഷ്യം.