fcg

ആലപ്പുഴ: ജില്ലാ കോടതി പാലത്തിന്റെ പുനർനിർമ്മാണത്തോടനുബന്ധിച്ച് താത്കാലികമായി ചെറുവാഹനങ്ങൾ തിരിച്ചുവിടാൻ തുറന്ന നഗരചത്വര വഴിയുടെ പ്രവേശന മാർഗങ്ങളിലെ അപകടരമായ തടസ്സങ്ങൾ നീക്കാൻ നടപടിയില്ല. നിരന്തര ആവശ്യത്തെത്തുടർന്നാണ് പാതയിൽ ടൈൽസ് പാകി കുണ്ടുംകുഴിയും നികത്തിയത്. എന്നാൽ വഴിയുടെ വശങ്ങളി​ൽ കൂട്ടിയിട്ടിരിക്കുന്ന ഇരുമ്പ് വസ്തുക്കളടക്കം ആഴ്ചകളായി കെട്ടിക്കിടക്കുകയാണ്.

തടസങ്ങൾ നീക്കം ചെയ്യാൻ വൈകുന്നതി​ൽ പ്രതിഷേധവുമായി തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ രംഗത്തെത്തി. വാഹനം തിരിച്ചു വിടുന്ന സമീപ ഇടവഴികളിലേക്ക് അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും പരാതിയുണ്ട്.

പ്രതിഷേധവുമായി റെസി.അസോ.

 വാഹനങ്ങൾ വഴിതിരിച്ചുവിടുന്ന ഇടവഴികളിലെ കുഴികളും സൈഡ് താഴ്ചകളും ഉൾപ്പടെയുള്ള തടസങ്ങൾ ഇപ്പോഴും നന്നാക്കിയിട്ടില്ല

 വാഹനങ്ങൾ സുഗമമായി വളച്ചെടുക്കാൻ തക്കവിധത്തിൽ മരങ്ങൾ വെട്ടിയും ഭിത്തികളുടെ ചതുരമൂലകൾ വളച്ചും ഒരുക്കണം

 വഴിവക്കിലെ കല്ലുകൾ, കട്ടകൾ, തടികൾ, തൂണുകൾ, ശിഖരങ്ങൾ, കേബിളുകൾ, കൽക്കെട്ടുകൾ എല്ലാം പൂർണമായി മാറ്റേണ്ടതുണ്ട്

 വർഷങ്ങൾ നീളുന്ന പദ്ധതി ആയിട്ടും അപകടംഒഴിവാക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിലെ മെല്ലെപോക്ക് തുടരുകയാണെന്ന് ആക്ഷേപം.

പാലവും സമീപ റോഡുകളും ആഴ്ചകളായി പൊളിച്ചിട്ടിരിക്കുന്നതിനാൽ സ്ഥിരമായി ഉണ്ടാകുന്ന ഗതാഗതസ്തംഭനത്തിന് എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടും അത് ഗൗരവത്തിലെടുക്കുന്നില്ല. ആംബുലൻസ് ഉൾപ്പടെയുള്ള വാഹനങ്ങൾ കുരുക്കിൽ കുടുങ്ങി വശംകെടും

- തോമസ് മത്തായി കരിക്കംപള്ളിൽ, തത്തംപള്ളി​ റെസി​ഡന്റ്സ് അസോസി​യേഷൻ പ്രസിഡന്റ്‌