
തുറവൂർ :പട്ടണക്കാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം സിനിമ സീരിയൽ താരം അനിൽ വാരണം ഉദ്ഘാടനം ചെയ്തു. എസ്. എം .സി ചെയർമാൻ പി. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മദർ പി ടി എ പ്രസിഡന്റ് റെജീന സജീവ്, എസ് എം സി അംഗങ്ങളായ അജി ഇടപ്പുങ്കൽ സി ആർ രാജേഷ്, സബീന റഷീദ്, ഷമീന സത്താർ, വി എച്ച് എസ് സി പ്രിൻസിപ്പൽ ശിവകല, സ്കൂൾ എച്ച് എം എൽ.രമ , സ്റ്റാഫ് സെക്രട്ടറി എസ് .സ്വപ്ന തുടങ്ങിയവർ നേതൃത്വം നൽകി . ഹയർ സെക്കന്ററി പ്രിൻസിപ്പൽ ബോബൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ബിജു ശിവദാസ് നന്ദിയും പറഞ്ഞു.