മാവേലിക്കര: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ സുജിത്തിനെ പൊലീസ് ക്രൂരമായി മർദ്ധിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് മാവേലിക്കര ഈസ്റ്റ്, വെസ്റ്റ്, തഴക്കര മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും ജനകീയ സദസും സംഘടിപ്പിച്ചു. ജനകീയ സദസ് കെ.പി.സി.സി നിർവ്വാഹക സമിതിയംഗം അഡ്വ.കോശി.എം.കോശി ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മാത്യു കണ്ടത്തിൽ അദ്ധ്യക്ഷനായി. ഡി.സി.സി ഉപാദ്ധ്യക്ഷൻ അഡ്വ.കെ.ആർ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.എൽ.മോഹൻലാൽ, ലളിതാ രവിന്ദ്രനാഥ്, ഗീതാ രാജൻ, നഗരസഭാ അദ്ധ്യക്ഷൻ നൈനാൻ.സി.കുറ്റിശ്ശേരിൽ, കുഞ്ഞുമോൾ രാജു, യു.ഡി.എഫ് ചെയർമാൻ കെ.ഗോപൻ, കൃഷ്ണകുമാരി, സജീവ് പ്രായിക്കര, ശാന്തി അജയൻ, മുരളി വ്യനാവനം, സൂര്യ വിജയകുമാർ, പ്രിൻസ് കാവിൽ, ജസ്റ്റിൻ പാട്രിക്ക്, പ്രസാദ് കാങ്കാലിൽ റെജി വഴുവാടി, മനസ്സ് രാജൻ, പഞ്ചവടി വേണു, കെ.സി ഫിലിപ്പ്, അജിത്ത് കണ്ടിയൂർ, എം.രമേശ് ഉപ്പാൻസ്, രമേശ് കുമാർ, അജയൻ തൈപ്പറസിൽ, ജയസൺ, തോമസ് ജോൺ, ഉമാളാശ്ശേരിൽ, ആനി ശമുവേൽ, ജയശ്രീ അനിൽ, റജി കുഴിപ്പറമ്പിൽ, ശങ്കർ ഉണ്ണികൃഷ്ണൻ, പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.