
മുഹമ്മ : സ്കൂട്ടർ യാത്രക്കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ട്രെയിലർ ലോറിയിടിച്ച് ദാരുണാന്ത്യം. സ്കൂട്ടറിന് പിന്നിലിരുന്ന് സഞ്ചരിച്ച ആലപ്പുഴ പൂന്തോപ്പ് വാർഡ് വള്ളികാട് മണിലാലിന്റെ മകൾ ലക്ഷ്മി ലാൽ (19) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ആലപ്പുഴ എസ്.ഡി കോളേജിന് സമീപത്തുള്ള നീതയ്ക്ക് സാരമായി പരിക്കേറ്റു.
ദേശീയ പാതയിൽ കലവൂർ ജംഗ്ഷന് വടക്ക് കേരള ബാങ്കിനു സമീപം വ്യാഴാഴ്ച വൈകിട്ട് 5 ഓടെയായിരുന്നു അപകടം. അത്ലറ്റുകളായ ലക്ഷ്മിയും നീതയും
പ്രീതികുളങ്ങര ഗ്രൗണ്ടിൽ
പരിശീലനത്തിന് പോകുമ്പോഴായിരുന്നു സംഭവം. അമ്പലപ്പുഴ ഗവ. കോളേജിലെ ബിരുദ വിദ്യാർത്ഥിയായിരുന്നു ലക്ഷ്മി.
മാതാവ് :മഞ്ജു.. സഹോദരൻ: നന്ദകുമാർ