ചേർത്തല:ബാങ്ക് എംപ്ലോയീസ് ചേർത്തല താലൂക്ക് ബെസ്റ്റ് പൊന്നോണം 2025 താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കും. രാവിലെ 9.30ന് ബെസ്റ്റ് അംഗങ്ങളും കുടുംബാംഗങ്ങളും ഓണപ്പുക്കളം ഒരുക്കും.കൗൺസിലർ എ.അജി ഉദ്ഘാടനം ചെയ്യും. 10ന് കലാകായിക മത്സരങ്ങൾ,11ന് തിരുവാതിരകളി,11.20ന് ഓണപ്പാട്ട്,നാടൻപാട്ട്,ഉച്ചയ്ക്ക് 12ന് സിനിമാറ്റിക് ഡാൻസ് മത്സരം,12.30ന് തിരുവാതിരകളി,ഒന്നിന് സദ്യ,3ന് വടംവലി മത്സരം.