ആലപ്പുഴ: കലവൂർ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ ബ്ളൗസ് സ്റ്റിച്ചിംഗ് പരിശീലന പരിപാടി ആരംഭിക്കുന്നു. താത്പര്യമുള്ള തൈയ്യൽ അറിയാവുന്ന 18നും 49നും ഇടയിൽ പ്രായമുള്ള യുവതികൾ 17ന് രാവിലെ 10.30ന് പരിശീലന കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം. താമസവും ഭക്ഷണവും ലഭിക്കും. ഫോൺ: 8330011815.