അമ്പലപ്പുഴ: പ്രാദേശിക സംരംഭങ്ങളെയും ഉൽപ്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് ജെ. സി.ഐ ഷോപ്പ് ലോക്കൽ ക്യാമ്പയിന് തുടക്കമായി. ജെ.സി.ഐ പ്രിസം – 110 വാരാചരണത്തിന്റെ നാലാം ദിവസമാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. ജയ്സിസ് ചേമ്പർ ഒഫ് കോമേഴ്‌സ് സോൺ വൈസ് ചെയർമാൻ നസീർ സലാം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എൻ.തുളസീദാസ് അദ്ധ്യക്ഷനായി. ജെ.സി.ഐ സോൺ ഡയറക്ടർ (പി.ആർ) റിസാൻ എ.നസീർ,അഡ്വ. പ്രദീപ്‌ കൂട്ടാല, മാത്യു തോമസ്, ഡോ.ഒ.ജെ.സ്‌കറിയ തുടങ്ങിയവർ നേതൃത്വം നൽകി. പ്രാദേശിക വിപണിയെ ശക്തിപ്പെടുത്തിയും തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിച്ചും നാട്ടിൻ പുറത്തെ സമ്പദ്‌വ്യവസ്ഥ ഉയർത്തുകയെന്നതാണ് പ്രചാരണത്തിന്റെ ലക്ഷ്യം.