മുഹമ്മ: മുഹമ്മ എസ്.ഡി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വി.എസ് ഒരു ജനതയുടെ കണ്ണും കരളും ചിത്രപ്രദർശനം, ബാലോത്സവം, ചരിത്ര ക്വിസ് എന്നീ പരിപാടികളോടെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. 20 ചിത്രകാരമാർ വി.എസിന്റെ പോട്രൈറ്റ്കളും ചിത്രങ്ങളും അദ്ദേഹം മുഹമ്മയിൽ പങ്കെടുത്ത പരിപാടികളും സന്ദർശനങ്ങളും അടങ്ങുന്ന ചിത്രങ്ങളും കേരള ചരിത്രവും ഉൾകൊള്ളുന്ന ചിത്ര പ്രദർശനം ഇന്ന് രാവിലെ 9 ന് മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാഷാബു ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ശേഷം 2ന് കെ.കെ.പ്രസന്നൻ നേതൃത്വം നൽകുന്ന ബാലോത്സവവും 4ന് യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളുടെ ചരിത്ര ക്വിസും സംഘടിപ്പിക്കും. മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന പത്ത് വിദ്യാർത്ഥികൾക്ക് പ്രത്യേക ക്യാഷ് അവാർഡ് നൽകും. വൈകിട്ട് 5 ന് അനുസ്മരണ സമ്മേളനം ഗ്രന്ഥാലയം ഹാളിൽ നടക്കും. മുഹമ്മയിലെ പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കൾ വി.എസ്സിനെ അനുസ്മരിക്കും,​ അനുഭവങ്ങൾ പങ്കുവയ്കകും. യോഗത്തിന് ഗ്രന്ഥാലയം പ്രസിഡന്റ് ജെ.ജയലാൽ അദ്ധ്യക്ഷത വഹിക്കും.