
ഹരിപ്പാട്: എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ മെരിറ്റ് ഡേ രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും ഒന്നാം വർഷ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും കലാകായിക മത്സരങ്ങളിൽ ദേശീയ സംസ്ഥാനതല മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു. സംസ്ഥാന ഹയർ സെക്കൻഡറി അദ്ധ്യാപക അവാർഡ് നേടിയ രാധീഷ് കുമാറിനെയും ആദരിച്ചു. എസ് എൻ ട്രസ്റ്റ് ആർ ഡി സി ചെയർമാൻ അഡ്വ. ഇറവങ്കര വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കെ.അശോകപ്പണിക്കർ മുഖ്യ പ്രഭാഷണം നടത്തി. ആർ.ഡി.സി കൺവീനർ എസ്.സലികുമാർ, എസ് എൻ ട്രസ്റ്റ് വിദ്യാഭ്യാസ സെക്രട്ടറി ഇ.ജി ബാബു, വാർഡ് മെമ്പർ ശ്രീവിവേക്, പി.ടി.എ പ്രസിഡന്റ് ദിലീപ്, സ്റ്റാഫ് സെക്രട്ടറി പ്രവിത എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ യു.ജയൻ സ്വാഗതവും ഹെഡ് മിസ്ട്രസ് ബിജി നന്ദിയും പറഞ്ഞു.