പുച്ചാക്കൽ: പണവള്ളി ഊരാളിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തിത്തുറന്ന് മോഷണം. രാത്രിയിൽ നാലമ്പലത്തിനുള്ളിൽ കടന്നാണ് കാണിക്ക വഞ്ചിയിലെ പണം അപഹരിച്ചത്. 1500 ഓളം രൂപയാണ് സാധാരണ വഞ്ചിയിൽ കാണാറുള്ളതൊന്നും അത്രയും തുക മോഷണം പോയിട്ടുണ്ടെന്നും ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിലെ സി.സി ടി.വി ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് പൂച്ചാക്കൽ പൊലീസ് അന്വേഷണം തുടങ്ങി.