അമ്പലപ്പുഴ: അഷ്ടമി രോഹിണിക്കൊരുങ്ങി അമ്പലപ്പുഴ. ഭഗവാന്റെ ജന്മദിനം കൊണ്ടാടാൻ ക്ഷേത്രവും ഭക്തരും ഒരുങ്ങി കഴിഞ്ഞു. വിപുലമായ പരിപാടികളാണ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. രാവിലെ 9ന് ഉറിയടി,​ 12.30 ന് പിറന്നാൾ സദ്യ,​ വൈകിട്ട് 7ന് ഗരുഡവാഹന എഴുന്നള്ളിപ്പ്,​ 10ന് അഞ്ച് പൂജ. വിശേഷാൽ നവകാശിഭേഷകം,​12ന് കൃഷ്ണ പിറവി,​ ഉണ്ണിയപ്പ നിവേദ്യം,​ അത്താഴ ശ്രീബലി, ശ്രീഭൂതബലി, വിളക്ക് എഴുന്നള്ളിപ്പ്.