കായംകുളം: പുതുപ്പള്ളി ചേവണ്ണൂർ കളരി ശ്രീനാരായണ കൾച്ചറൽ മിഷൻ സംഘടിപ്പിക്കുന്ന ശ്രീനാരായണ കുടുംബസംഗമവും പ്രൊഫ.എം.കെ സാനു അനുസ്മരണവും ഇന്ന് വൈകിട്ട് 4:30ന് കൂട്ടുംവാതുക്കൽ കടവിൽ നടക്കും. മുൻ പൊലീസ് സൂപ്രണ്ട് കെ.എൻ.ബാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. സൗത്ത് ഇന്ത്യൻ വിനോദ് മുഖ്യ പ്രഭാഷണം നടത്തും.എം.കെ സാനുവിന്റെ സാഹിത്യ സംഭാവനകളെപ്പറ്റി മുൻ വിവരാവകാശ കമ്മീഷണർ അബ്ദുൽ ഹക്കീമും രാഷ്ട്രീയ ദർശനത്തപ്പെറ്റി പഞ്ചായത്ത് പ്രസിഡന്റ് എസ്.പവനനാഥനും പ്രബന്ധം അവതരിപ്പിക്കും. ഡോ.രഘു അഞ്ചയിൽ,എസ്.ഇ റോയി,ചന്ദ്രബോസ്,ബി.ജീവൻ,വി.ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.