കായംകുളം: കായംകുളം നഗരസഭാ പ്രദേശത്ത് താമസിക്കുന്നവരിൽ 2024-25 അദ്ധ്യയനവർഷത്തിൽ പത്താം ക്ളാസിലും പ്ലസ് ടുവിനും ഫുൾ എ പ്ലസ് നേടിയവർക്കും യൂണിവേഴ്സിറ്റി റാങ്ക് നേടിയവർക്കും കായംകുളം അർബൻ സഹകരണ സംഘം മെറിറ്റ് അവാർഡ് നൽകും. ഇതിനായി മാർക്ക് ലിസ്റ്റിന്റെ കോപ്പിയും ആധാർ കാർഡും ഫോട്ടോയും കായംകുളം അർബൻ സഹകരണ സംഘത്തിന്റെ ഓഫീസിൽ 25നു മുൻപ് എത്തിക്കണം.ഫോൺ.0479 2445383.