
ചേർത്തല: ശ്രീനാരായണ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ കായിക മേള അർജ്ജുന അവാർഡ് ജേതാവും ജില്ലാ സ്‌പോർട്ട്സ് കൗൺസിൽ പ്രസിഡന്റുമായ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് പി.സാബു കണ്ണർകാട് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.ബിന്ദു മുഖ്യാഥിതിയായി.പ്രിൻസിപ്പൽ ടി.പ്രസന്നകുമാർ സ്വാഗതവും ഹെഡ്മിസ്ട്രസ് ധന്യാ പ്രതാപ് നന്ദിയും പറഞ്ഞു. തുടർന്ന് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം കുട്ടികളുടെ ലോംഗ് ജബ്, ഷോട്ട് പുട്ട്, അത് ലറ്റിക്സ് മത്സരങ്ങൾ നടന്നു.