jj

ആലപ്പുഴ :വയനാട് കൃഷ്‌ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്‌ഥാന ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗിനുള്ള ആലപ്പുഴ പ്രസ് ക്ലബ് ടീം വെനീസ് വാരിയേഴ്‌സിന്റെ ജഴ്‌സി പ്രകാശനവും ടീം അംഗങ്ങൾക്കുള്ള യാത്രയയപ്പും നടന്നു. പ്രസ്‌ക്ലബിൽ നടന്ന ചടങ്ങ് മുൻ ഐ.പി.എൽ താരം പ്രശാന്ത് പരമേശ്വരൻ ഉദ്ഘാടനം ചെയ്‌തു. ടീം ക്യാപ്റ്റൻ എം.സുഭാഷ്,വൈസ് ക്യാപ്റ്റൻ പി.എസ്.താജുദ്ധീൻ എന്നിവർക്ക് പ്രശാന്ത് പരമേശ്വരനും തറയിൽ പവർ ആൻഡ് എനർജി സൊല്യൂഷൻ സി.ഇ.ഒ ടി.എൻ.തുളസീദാസും ചേർന്ന് ജഴ്‌സികൾ നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പ്രസ്‌ക്ലബ് - സ്പോർട്‌സ് കമ്മിറ്റി കൺവീനർ എം.എം.സലാം അദ്ധ്യക്ഷത വഹിച്ചു. ഫിറോസ് അഹമ്മദ്, മുനിയ തുളസീദാസ് എന്നിവർ പ്രസംഗിച്ചു.