ആലപ്പുഴ: പുന്നപ്ര കാർമൽ അലുമിനി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫാ.ഗിൽബർട്ട് പാലക്കുന്നേൽ അനുസ്‌മരണവും അവാർഡ് വിതരണവും 15ന് കോളജ് അങ്കണത്തിൽ നടക്കും.രാവിലെ 10ന് കോളജ് ചെയർമാൻ ഫാ.തോമസ് ചുളപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും.അലുമിനി അസോസിയേഷൻ പ്രസിഡന്റ് സി.വി.ഗോപാലകൃഷ്ണപ്പണിക്കർ അദ്ധ്യക്ഷനാകും. ഓവറോൾ ഫസ്റ്റ് റാങ്ക് ജേതാവ് എം.പി.കാശിനാഥന് സിംഗപ്പൂർ ഗൾഫ് ടർബോ സൊല്യൂഷൻസ് അഡ്വൈസർ കെ.മുരളീധരൻപിള്ള ഗിൽബർട്ട് മെമ്മോറിയൽ ഗോൾഡ് മെഡൽ നൽകും. പ്രിൻസിപ്പൽ ഫാ.ജയിംസ് ദേവസ്യ റാങ്ക് ജേതാക്കൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യുമെന്നും അസോസിയേഷൻ പ്രസിഡന്റ് സി.വി.ഗോപാലകൃഷ്‌ണപിള്ള, സെക്രട്ടറി ജെഫിൻ ചാക്കോ. ജോയിന്റ് സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം, സി.എ.ജോസഫ് മാരാരിക്കുളം, കെ.ആർ.രമേശൻ എന്നിവർ അറിയിച്ചു.