ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കുരിശുപുര ഫ്ലെമിംഗോ റോഡിന്റെയും നിർമ്മാണം ആരംഭിക്കുന്ന മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ പുതുക്കുളങ്ങര ക്ഷേത്രം റോഡിന്റെയും ഉദ്ഘാടനം ഇന്ന് പി.പി ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കും. 45 ലക്ഷം രൂപ മുടക്കിയാണ് ഫ്ലെമിംഗോ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.പി.സംഗീത, ജെസ്സി ജോസ് എന്നിവർ ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, വി.ജി.മോഹനൻ തുടങ്ങിയവർ പങ്കെടുക്കും.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.