മാവേലിക്കര : തട്ടാരമ്പലം റെസിഡന്റ് അസോസിയേഷന്റെ 16 ാമത് വാർഷികവും ഓണഘോഷവും ഇന്ന് നടക്കും. രാവിലെ 8.30ന് അസോസിയേഷൻ പ്രസിഡന്റ്‌ സി.സുരേഷ് പതാക ഉയർത്തും. 8.45 മുതൽ കലാകായിക മത്സരങ്ങൾ, 12.30ന് ഓണസദ്യ, ഉച്ചയ്ക്ക് 1.30ന് തിരുവാതിര, വൈകിട്ട് 4ന് വടംവലി മത്സരം. 4.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് സി.സുരേഷ് അധ്യക്ഷനാകും. സെക്രട്ടറി എസ്.സുരേന്ദ്ര ബാബു സ്വാഗതം പറയും. മാവേലിക്കര മുൻസിപ്പൽ ചെയർമാൻ നൈനാൻ.സി.കുറ്റിശ്ശേരിൽ ഓണസന്ദേശം നൽകും. ശ്രീകണ്ഠപുരം ആശുപത്രി എം.ഡി ഡോ.എസ്.രവിശങ്കറിനെയും 80 വയസ്സ് കഴിഞ്ഞ അസോസിയേഷൻ അംഗങ്ങളെയും ചടങ്ങിൽ ആദരിക്കും. ശശികുമാർ, സി.എസ് മുരളി ശങ്കർ, പി.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിക്കും. മുൻസിപ്പൽ കൗൺസിലർ പുഷ്പ സുരേഷ് സമ്മാനദാനം നിർവഹിക്കും.