vxfgbxfdg

മുഹമ്മ: മുഹമ്മ പഞ്ചായത്ത് പത്താം വാർഡിൽ കായൽ തീരത്തെ റിസോർട്ടിലെ സുരക്ഷാ ജീവനക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. ഇവിടെ 20 വർഷമായി ജോലി നോക്കി വരി​കയായിരുന്ന റിട്ട. സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് നാലാം വാർഡ് ദീപാ മന്ദിരത്തിൽ ജയപ്രകാശ് ( ജെ പി - 73) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5 ഓടെയായി​രുന്നു സംഭവം. മുറ്റത്ത് കുഴഞ്ഞു വീണ ജയപ്രകാശിനെ നാട്ടുകാർ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം മുഹമ്മ പൊലീസ് എത്തി മേൽ നടപടി​കൾ സ്വീകരിച്ച ശേഷം ബന്ധുക്കൾക്ക് കൈമാറി .ഭാര്യ: ശകുന്തള. മക്കൾ: ദീപ, ദീപ്തി,ദീപു. മരുമക്കൾ: സുദേഷ് കുമാർ,സുനിൽ, കവിത.