photo

ചേർത്തല:വയോജനങ്ങൾക്കും വിധവകൾക്കും പെൻഷനും പാൽ വിതരണവും നടത്തി ശാഖയോഗം ഓണാഘോഷവും ചതയദിനവും ആഘോഷിച്ചു. എസ്.എൻ.ഡി.പി യോഗം 761-ാം നമ്പർ പള്ളിപ്പുറം വടക്ക് ശാഖയിലാണ് 80 വയസ് കഴിഞ്ഞവർക്കും വിധവകൾക്കും ഓണത്തിന് പെൻഷൻ വിതരണം ചെയ്തത്. ശാഖയിലെ 220 വീടുകളിൽ ചതയദിനത്തിൽ ഒരു ലിറ്റർ പാലും നൽകിയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ശാഖ പ്രസിഡന്റ് കെ.ആർ.പരമേശ്വരൻ,സെക്രട്ടറി സുധീർ കോയിപ്പറമ്പിൽ,വൈസ് പ്രസിഡന്റ് വി.ജി.സുഗുണൻ,കമ്മിറ്റി അംഗങ്ങളായ ഷാജി വടക്കേടത്ത്,രാജേഷ് പടിഞ്ഞാറേവെളി,പ്രസാദ് പെരുമ്പുഴ,ചിത്രൻ അഞ്ചക്കുളം,യൂത്ത്മൂവ്മെന്റ് ശാഖ പ്രസിഡന്റ് സുരേഷ് പോട്ടയ്ക്കൽ,വനിതാസംഘം സെക്രട്ടറി സിന്ധു പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി.