ambala

അമ്പലപ്പുഴ: ആശുപത്രിയിൽ രോഗികൾക്കും കുട്ടിരിപ്പുകാർക്കും ഭക്ഷണം നൽകി വരുന്ന യുവാക്കൾക്ക് ആദരം. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉച്ച ഭക്ഷണം വിതരണം ചെയ്യാൻ നേതൃത്വം നൽകുന്ന പത്തോളം ഡി.വൈ.എഫ്.ഐ പ്രവർത്തകരെയാണ് പുന്നപ്ര ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ ആദരിച്ചത്. ആശുപത്രിയിൽ കഴിയുന്ന ശാന്തി ഭവനിലെ അന്തേവാസിയായ തങ്കച്ചനെ (85) സന്ദർശിക്കാൻ എത്തിയതായിരുന്നു മാത്യു ആൽബിൻ. ആശുപത്രിയിലെ എല്ലാവർക്കും പൊതിച്ചോർ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവാക്കളെ ആദരിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഒമ്പത് വർഷമായി ഡി.വൈ.എഫ്.ഐ യുടെ ഓരോ മേഖലാ യൂണിറ്റുകളിൽ നിന്നായി പ്രതിദിനം 5000 ത്തിലധികം പേർക്കാണ് ഉച്ചഭക്ഷണം നൽകി വരുന്നത്. അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ദീപ, ചലചിത്ര -സീരിയൽ താരം പുന്നപ്ര മധു തുടങ്ങിയവർ പങ്കെടുത്തു.