ആലപ്പുഴ : അഖില കേരള വിശ്വകർമ്മ മഹാസഭ അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മദിനാഘോഷം 17ന് നടക്കും. തിരുവമ്പാടി പേച്ചി അമ്മൻ കോവിൽ സന്നിധിയിൽ നിന്നും ഉച്ചയ്ക്കുശേഷം വർണ്ണാഭമായ മഹാശോഭയാത്രആരംഭിക്കും. വൈകിട്ട് 5ന് കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം മന്ത്രി പി.പ്രസാദ് ഉത്ഘാടനം ചെയ്യും. കെ.സി.വേണുഗോപാൽ എം.പി വിശിഷ്ട വ്യക്തികളെ ആദരിക്കും. ശ്രീനിവാസൻ കലവൂർ (ഗായകൻ), ദേവികൃഷ്ണ തുമ്പോളി (ദേശീയ ബാഡ്മിന്റൺ ജേതാവ്), മോഹൻ കുമാർ, ചാത്തനാട് (ഗ്രന്ഥകർത്താവ്), പ്രശോഭിനി (കരകൗശല നിർമ്മാണം), വൈഷ്ണവി പ്രേം (രാമായണപാരായണം ജില്ലാവിജയി), സോമു വാസുദേവ് പറവൂർ (നാടകരംഗത്തെ മികച്ച സംഭാവന) എന്നിവരെയാണ് ആദരിക്കുന്നത്. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.സോമൻ, മുൻ എം.എൽ.എ. എ.എ.ഷുക്കൂർ, അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാജഗോപാൽ എന്നിവർ സംസാരിക്കും.